Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishnu Unnikrishnan

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നൊ​പ്പം കു​ട്ടി​ത്താ​ര​ങ്ങ​ൾ; റി​വോ​ൾ​വ​ർ റി​ങ്കോ ട്രെ​യി​ല​ർ

നാ​ലു കു​ട്ടി​ക​ളെ​യും അ​വ​ർ​ക്കു താ​ങ്ങാ​വു​ന്ന ഒ​രു യു​വാ​വി​നേ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കി​ര​ൺ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റി​വോ​ൾ​വ​ർ റി​ങ്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.

താ​ര​കാ പ്രൊ​ഡ​ക്‌​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം മേ​യ് എ​ട്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സി​ബി ജോ​ർ​ജ് പൊ​ൻ​കു​ന്ന​മാ​ണ് എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ.

വാ​യി​ച്ചും കേ​ട്ട​റി​ഞ്ഞും മ​ന​സി​ലാ​ക്കി​യ സൂ​പ്പ​ർ നാ​ച്വ​ർ ക​ഥ​പാ​ത്ര​ങ്ങ​ളെ മ​ന​സി​ൽ ചേ​ർ​ത്തു​പി​ടി​ച്ച് അ​വ​രു​ടെ പേ​രി​ൽ സി​നി​മ നി​ർ​മി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന നാ​ലു കു​ട്ടി​ക​ളു​ടെ ക​ഥ​യാ​ണ് തി​ക​ച്ചും ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ഷ്‌​ണു ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് കു​ട്ടി​ക​ളു​ടെ സ​ഹാ​യി​യാ​യി എ​ത്തു​ന്ന​ത്. ശ്രീ​പ​ത് യാ​ൻ, ആ​ദി​ശേ​ഷ്, വി​സാ​ദ് കൃ​ഷ്ണ​ൻ, ധ്യാ​ൻ നി​ര​ഞ്ജ​ൻ, എ​ന്നി​വ​രാ​ണ് ബാ​ല​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ലാ​ലു അ​ല​ക്സ്, സാ​ജു ന​വോ​ദ​യാ, വി​ജി​ലേ​ഷ്, ബി​നു തൃ​ക്കാ​ക്ക​ര, അ​നീ​ഷ് ജി.​മേ​നോ​ൻ ആ​ദി​നാ​ട് ശ​ശി, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ൻ, സു​രേ​ന്ദ്ര​ൻ പ​ര​പ്പ​ന​ങ്ങാ​ടി, അ​ഞ്ജ​ലി നാ​യ​ർ, ഷൈ​നി സാ​റാ, അ​ർ​ഷ, സൂ​സ​ൻ രാ​ജ് കെ​പി​എ​സി, ആ​വ​ണി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഫൈ​സ​ൽ അ​ലി ഛായാ​ഗ്ദ​ഹ​ണ​വും അ​യൂ​ബ് ഖാ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം -അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട്. മേ​ക്ക​പ്പ് - ബൈ​ജു ബാ​ല​രാ​മ​പു​രം. കോ​സ്റ്റ്യം - ഡി​സൈ​ൻ -സു​ജി​ത് മ​ട്ട​ന്നൂ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ബു ര​വീ​ന്ദ്ര​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -സ​ഞ്ജ​യ് ജി.​കൃ​ഷ്ണ​ൻ. പ്രൊ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ -ച​ന്ദ്ര​മോ​ഹ​ൻ എ​സ്.​ആ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - പാ​പ്പ​ച്ച​ൻ ധ​നു​വ​ച്ച​പു​രം. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ശാ​ലു പേ​യാ​ട്.

Movies

കെ.​എ​സ്. ചി​ത്ര​യും റി​മി ടോ​മി​യും ഒ​ന്നി​ച്ച് പാ​ടി​യ മാ​ജി​ക് മ​ഷ്റൂം​സി​ലെ ഗാ​നം വൈ​റ​ൽ

പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന് ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ജി​ക് മ​ഷ്റൂം​സി​ലെ ഗാ​നം പു​റ​ത്ത്. കെ.​എ​സ് ചി​ത്ര​യും റി​മി ടോ​മി​യും ഒ​ന്നി​ച്ച് ആ​ദ്യ​മാ​യി പാ​ടി​യ ആ​രാ​ണേ ആ​രാ​ണേ...​എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം വേ​റി​ട്ട രീ​തി​യി​ലാ​ണ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മെ​ല്ലെ തു​ട​ങ്ങു​ന്ന പ​ല്ല​വി​യും കു​റ​ച്ചു​കൂ​ടി വേ​ഗ​മേ​റു​ന്ന അ​നു​പ​ല്ല​വി​യും ഏ​റ്റ​വും ദ്രു​ത​ഗ​തി​യി​ലാ​കു​ന്ന ച​ര​ണ​വു​മാ​ണ് ഈ ​ഗാ​ന​ത്തെ വ്യ​ത്യ​സ്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ടു​ന്ന​വ​ർ​ക്ക് പാ​ടി തി​മി​ർ​ക്കാ​നും, ആ​ടു​ന്ന​വ​ർ​ക്ക് ആ​ടി തി​മി​ർ​ക്കാ​നും പ​റ്റി​യ ഈ​ണ​വു​മാ​യാ​ണ് ഗാ​നം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​സ​ക​ര​മാ​യൊ​രു ഫ​ൺ ഫാ​മി​ലി ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി എ​ത്തു​ന്ന മാ​ജി​ക് മ​ഷ്റൂം​സ് ജ​നു​വ​രി 23-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

നാ​ദി​ർ​ഷ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ്. അ​ക്ഷ​യ ഉ​ദ​യ​കു​മാ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

 

Movies

നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്‍റെ മാജിക് മഷ്റൂംസ് റിലീസിനൊരുങ്ങുന്നു

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ് ജനുവരി 16ന് തിയേറ്ററുകളിൽ.

രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്‍റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്.

ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ., റിറെക്കോ‍ർഡിംഗ് മിക്സർ ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ് പി.വി. ശങ്കർ, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ., ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ് അജി മസ്കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, പബ്ലിസ്റ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Movies

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഇ​ര​ട്ട​കുട്ടിക​​ൾ​ക്ക് പേ​രി​ട്ടു; ചി​ത്ര​ങ്ങ​ൾ

ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് പേ​രി​ട്ടു. വി​നാ​യ​ക്, കാ​ർ​ത്തി​കേ​യ എ​ന്നാ​ണ് പേ​രു​ക​ൾ. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​മാ​ണ് വി​ഷ്ണു​വി​നും ഭാ​ര്യ​യ്ക്കും ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത്. ഇ​വ​രെ കൂ​ടാ​തെ മാ​ധ​വ് എ​ന്ന മ​ക​നും ഇ​വ​ർ​ക്കു​ണ്ട്.

കു​ടും​ബ​ത്തി​നൊ​പ്പ​മു​ള്ള ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചു. മാ​ധ​വ​ന്‍റെ അ​നി​യ​ന്മാ​ർ​ക്ക് പേ​രി​ട്ടു. കു​ഞ്ഞാ​വ​ക​ൾ ഇ​നി മു​ത​ൽ, വി​നാ​യ​ക് ആ​ൻ​ഡ് കാ​ർ​ത്തി​കേ​യ എ​ന്ന​റി​യ​പ്പെ​ടും. വി​ഷ്ണു കു​റി​ച്ചു. 2020 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

വി​ന​യ് ഫോ​ർ​ട്ട്, ശി​വ​ദ, സു​ധി കോ​പ്പ, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി നി​ര​വി​ധി താ​ര​ങ്ങ​ൾ ആ​ശം​സ​ക​ളു​മാ​യെ​ത്തി.

ഇ​ടി​യ​ൻ ച​ന്തു, താ​നാ​ര തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് വി​ഷ്ണു​വി​ന്‍റേ​താ​യി അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ജി​ക് മ​ഷ്റൂം​സ്, ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ ഒ​രു​ക്കു​ന്ന ഭീ​ഷ്മ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

Movies

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നൊ​പ്പം കു​ട്ടി​ത്താ​ര​ങ്ങ​ൾ; റി​വോ​ൾ​വ​ർ റി​ങ്കോ ടൈ​റ്റി​ൽ പോ​സ്റ്റ​ർ

താ​ര​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കി​ര​ൺ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റി​വോ​ൾ​വ​ർ റി​ങ്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഉ​ണ്ണി മു​കു​ന്ദ​ൻ, അ​നു മോ​ൾ എ​ന്നി​വ​രു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു.

റി​വോ​ൾ​വ​ർ റി​ങ്കു കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു പേ​രാ​ണ്. അ​വ​ർ വാ​യി​ച്ചും കേ​ട്ട​റി​ഞ്ഞ​തു​മാ​യ കാ​ർ​ട്ടൂ​ൺ ക​ഥ​പാ​ത്ര​ങ്ങ​ളി​ലെ കൗ​തു​ക​ക​ര​മാ​യ ക​ഥ​പാ​ത്രം. ഇ​ത്ത​ര​മൊ​രു പേ​ര് ഈ ​ചി​ത്ര​ത്തി​നു ന​ൽ​കി​യ​തും കു​ട്ടി​ക​ളെ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ്. സൂ​പ്പ​ർ നാ​ച്വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന നാ​ലു കു​ട്ടി​ക​ളും അ​വ​ർ​ക്കു സ​ഹാ​യ​ക​ര​മാ​കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ​യും ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് ന​ർ​മ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും ഒ​പ്പം ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും ഈ ​ചി​ത്ര​ത്തി​ലൂ​ടെ കി​ര​ൺ നാ​രാ​യ​ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ല​താ​ര​ങ്ങ​ളാ​യ ശ്രീ​പ​ത് യാ​ൻ (മാ​ളി​ക​പ്പു​റം ഫെ​യിം), ആ​ദി​ശേ​ഷ്, വി​സാ​ദ് കൃ​ഷ്ണ​ൻ, ധ്യാ​ൻ നി​ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ് ഈ ​കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ബി ജോ​ർ​ജ് പൊ​ൻ​കു​ന്ന​മാ​ണ് എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ.

ലാ​ലു അ​ല​ക്സ്, സാ​ജു ന​വോ​ദ​യാ, വി​ജി​ലേ​ഷ്, ബി​നു തൃ​ക്കാ​ക്ക​ര, അ​നീ​ഷ് ജി.​മേ​നോ​ൻ ആ​ദി​നാ​ട് ശ​ശി, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ൻ, സു​രേ​ന്ദ്ര​ൻ പ​ര​പ്പ​ന​ങ്ങാ​ടി, അ​ഞ്ജ​ലി നാ​യ​ർ, ഷൈ​നി സാ​റാ, അ​ർ​ഷ, സൂ​സ​ൻ രാ​ജ് കെ​പി​എ​സി, ആ​വ​ണി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഫൈ​സ​ൽ അ​ലി ഛായാ​ഗ്ദ​ഹ​ണ​വും അ​യൂ​ബ് ഖാ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം -അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട്. മേ​ക്ക​പ്പ് - ബൈ​ജു ബാ​ല​രാ​മ​പു​രം. കോ​സ്റ്റ്യം - ഡി​സൈ​ൻ -സു​ജി​ത് മ​ട്ട​ന്നൂ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ബു ര​വീ​ന്ദ്ര​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -സ​ഞ്ജ​യ് ജി.​കൃ​ഷ്ണ​ൻ. പ്രൊ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ -ച​ന്ദ്ര​മോ​ഹ​ൻ എ​സ്.​ആ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - പാ​പ്പ​ച്ച​ൻ ധ​നു​വ​ച്ച​പു​രം.

കു​ന്ദ​മം​ഗ​ലം, മു​ക്കം ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന സ​ജ്ജ​മാ​യി വ​രു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ശാ​ലു പേ​യാ​ട്.

Movies

ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​ച്ഛ​നാ​യി വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ; ആ​ശം​സ​യു​മാ​യി ദു​ൽ​ഖ​ർ

ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ഐ​ശ്വ​ര്യ​യ്ക്കും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്നു. ന​ട​ൻ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. "ഇ​ര​ട്ടി മ​ധു​രം, ഇ​ര​ട്ടി സ​ന്തോ​ഷം, ഇ​ര​ട്ടി സ്നേ​ഹം...​ഐ​ശ്വ​ര്യ​ക്കും എ​നി​ക്കും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം കു​ഞ്ഞി​ക്കാ​ലു​ക​ളു​ടെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് കു​റി​ച്ച​ത്.

എ​ത്ര മ​നോ​ഹ​രം, വി​ഷ്ണു​വി​നും കു​ടും​ബ​ത്തി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു എ​ന്നാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ക​മ​ന്‍റ് ചെ​യ്ത​ത്. സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി, ന​ട​ൻ വി​ന​യ് ഫോ​ർ​ട്ട്, ന​ടി ഉ​ണ്ണി​മാ​യ നാ​ല​പ്പാ​ടം എ​ന്നി​വ​രും ആ​ശം​സ​ക​ള​റി​യി​ച്ചെ​ത്തി.

Latest News

Corehub Up